27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രധാന വേദിയായ ടാഗോർ തിയേറ്റർ അടക്കം 14 തിയേറ്ററുകളിലാണ് പ്രദർശനം. 70ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 8 ദിവസമാണ് മേള നടക്കുക. അഭയാർത്ഥി സഹോദരങ്ങളുടെ കഥ പറയുന്ന "ടോറി ആൻഡ് ലോകിത" ആണ് ഉദ്ഘാടന ചിത്രം. 10000 പ്രതിനിധികൾ മേളയുടെ ഭാഗമാകും. മേളയിൽ വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. പ്രദർശനത്തിനൊപ്പം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിന്റെ ലൈവ് മ്യൂസിക് സെക്ഷനും ഉണ്ടാകും.
