കേരളത്തിലെ പത്രജീവനക്കാരുടെ ഏക സംഘടനയായ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) 21-ാം സംസ്ഥാന സമ്മേളനം 2025 സെപ്റ്റംബര്‍ എട്ടുമുതല്‍ പത്തുവരെ കോട്ടയത്ത് നടക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മാധ്യമ സെമിനാര്‍, വിളംബരറാലി, ട്രേഡ് യൂണിയന്‍ സമ്മേളനം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയുണ്ടാകും.
സെപ്റ്റംബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന മാധ്യമ സെമിനാര്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററാകുന്ന സെമിനാറില്‍ സമകാലിക മാധ്യമങ്ങളും മാറുന്ന കേരളവും എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍, ദീപിക ഡപ്യൂട്ടി എഡിറ്റര്‍ എസ്. ജയകൃഷ്ണന്‍, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ മധു നീലകണ്ഠന്‍, മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, കേരള കൗമുദി ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.പി. ഹരികുമാര്‍, ജനയുഗം ബ്യൂറോ ചീഫ് സരിത കൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു നന്ദിയും പറയും. 9-ന് ഉച്ചയ്ക്ക് 1.30-ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും. വൈകുന്നേരം 4.30-ന് കളക്ടറേറ്റിനു സമീപത്തുനിന്നും തിരുനക്കരയിലേക്ക് വിളംബര റാലി കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ളാഗ് ഓഫ് ചെയ്യും. റാലി തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിക്കഴിഞ്ഞ് 5.30-ന് ട്രേഡ് യൂണിയന്‍ സമ്മേളനം ചേരും.
സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷത വഹിക്കുന്ന യോഗം തുറമുഖ-സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ കോഡുകളും തൊഴിലാളികളുടെ ഭാവിയും എന്ന വിഷയത്തില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍. സജിലാല്‍, ബിഎംഎസ് സെന്‍ട്രല്‍ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ-സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്‍. സനില്‍ ബാബു എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര നന്ദിയും പറയും.
പത്തിന് രാവിലെ 9-ന് രജിസ്ട്രേഷന്‍. പ്രധാന സമ്മേളന വേദിയായ കെ.പി.എസ് മേനോന്‍ ഹാളില്‍ 9.30-ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ പതാക ഉയര്‍ത്തും. 10-ന് ചേരുന്ന പ്രതിനിധി സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം. ജമാല്‍ ഫൈറൂസ് കണക്കും അവതരിപ്പിക്കും. കോട്ടയം ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ സിജി ഏബ്രഹാം നന്ദിയും പറയും.
11.30ന് നടക്കുന്ന പൊതുസമ്മേളനം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.
സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥന്‍ സ്വാഗതവും ഓള്‍ ഇന്ത്യ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല എന്നിവര്‍ പ്രസംഗിക്കും. ആദരിക്കപ്പെടുന്ന മുതിര്‍ന്ന അംഗങ്ങളെയും മത്സരവിജയികളെയും ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു പരിചയപ്പെടുത്തും. ജയകുമാര്‍ തിരുനക്കര നന്ദി പറയും. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ നടക്കും.
ഉച്ചയ്ക്ക് 1.30ന് തുടരുന്ന പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചകളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. നാലിന് സമാപന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് അനുമോദനം. പുതിയ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. പ്രോഗ്രാം കണ്‍വീനര്‍ ബിജു ആര്‍. നന്ദി പറയും.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പത്രസ്ഥാപനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ലേബര്‍ കോഡ് നടപ്പാക്കുന്നതിലൂടെ തൊഴില്‍ മേഖലയിലുണ്ടാകുന്ന നിരവധിയായ വിഷയങ്ങള്‍ പത്രമേഖലയിലെ ജീവനക്കാരെയും നേരിട്ടു ബാധിക്കുമെന്നതിനാല്‍ ഈ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ പദ്ധതിയില്‍ ഉണ്ടായ നേട്ടങ്ങളും പി.എഫ് ഹയര്‍ പെന്‍ഷന്‍ പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കുക, പത്രമാധ്യമ മേഖലയില്‍ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുക എന്ന ആവശ്യവും സമ്മേളനം ഉന്നയിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിന് സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ചെയര്‍മാനായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥന്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര, കോട്ടയം ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, ട്രഷറര്‍ അനീഷ് എസ്., സിജി ഏബ്രഹാം, വിപിന്‍ ചെമ്പോല, ബിജു ആര്‍, പ്രിന്‍സ് കെ. മാത്യു, മാത്യു പി. ജോണ്‍, റോബിന്‍ ജോസഫ്, പ്രദീപ് മാത്യു, മാത്യൂസ് ടി എന്നിവര്‍ പങ്കെടുത്തു.