തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ എന്ന വ്യക്തിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.

വിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്
ഹൈക്കോടതി രജിസ്ട്രാർ പോലീസ് മേധാവിക്ക് കത്ത് നൽകുകയുണ്ടായി. ഇതിനെ തുടർന്ന്
പ്രാഥമിക അന്വേഷണം നടത്താൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ്
മേധാവി നിർദ്ദേശം നൽകിയിരുന്നു.ഈ അന്വേഷണത്തിൽ, പരാതിയിൽ
കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.