പിആർഡിഎസ് സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജന്മദിന ഉത്സവം ഇന്നു മുതൽ സഭാ ആസ്‌ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും.
ആദ്യദിനം വിശുദ്ധ സന്നിധാനങ്ങളിലെ ദീപാരാധനയ്ക്കു ശേഷം 9നു സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. 3ന് എട്ടുകര സംഗമം ആരംഭിക്കും.
നാളെ 3നു പിആർഡിഎസ് ജ്ഞാന സംവിധാനത്തിന്റെ സംരക്ഷണവും പരിപാലനവും വിഷ യാവതരണം. 15നു രാത്രി 8നു മതസമ്മേളനം.
16നു രാവിലെ 11ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനം. വൈകിട്ട് 4നു നെല്ലാട് ജംക്ഷനിൽനിന്നു ഭക്തിഘോഷയാത്ര ആരംഭിക്കും. 6.30നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
17നു പുലർച്ചെ 5.30നു ജന്മം തൊഴൽ നടക്കും. 2നു ജന്മദിനസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 4.30നു മഹിളാസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 7.30നു വിദ്യാർഥി യുവജന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 19നു വൈകിട്ട് 5നു കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.














































































