കോട്ടയം: കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ കറുകച്ചാൽ പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒൻപതു മണിയോടെ ശരീരമാസകലം വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ബിനു പുലർച്ചെയാണ് മരിച്ചത്. കല്യാണം വിളിക്കാത്തതിൻ്റെ ദേഷ്യത്തിൽ ബിനു പ്രതി സെബാസ്റ്റ്യൻ്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞിരുന്നു. ബിനുവുമായി വൈരാഗ്യം ഉണ്ടായിരുന്ന വിഷ്ണുവിനോടൊപ്പം ചേർന്ന് കൊല നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
