യാക്കോബായ - ഓർത്തഡോക്സ് പള്ളി തർക്ക വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
6 പള്ളികൾ ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സർക്കാർ പള്ളികൾ ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. നവംബർ 8 ന് ചീഫ് സെക്രട്ടറിയും, കളക്ടർമാരും നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് ഇന്നലെ ഉത്തരവിട്ടു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പള്ളകൾ ഏറ്റെടുക്കുന്നതിന് സാവകാശം വേണമെന്നും, കോടതി അലക്ഷ്യ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ടുമാണ് അപ്പീൽ നൽകിയത്. പള്ളികൾ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് സർക്കാരിൻ്റെ നിലപാട്. യാക്കോബായ സഭയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്ക് എതിരെ അപ്പീൽ നൽകി. എന്നാൽ തങ്ങളുടെ വാദം കൂടി കേൾക്കുന്നമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ തടസ്സഹർജി നൽകി.