കുമളി: നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും നാട്ടിലിറങ്ങി. ജനവാസ മേഖലയിലൂടെ പാഞ്ഞോടിയ കൊമ്പൻ രാവിലെ തമിഴ്നാട്ടിലെ കമ്പത്ത് എത്തുകയായിരുന്നു.
ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ജനവാസ മേഖലയിൽ എത്തിയണെന്നാണ് നിഗമനം. ജനവാസ മേഖലയിൽ നിന്ന് കൊമ്പനെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം തുടരുകയാണ്. കമ്പം ടൗണിൽ ചില ഓട്ടോറിക്ഷകൾ തകർത്തിട്ടുണ്ട്.
വനംവകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി യെന്നും വിദഗ്ദ സമിതിയുടെ അഭിപ്രായ തേടുമെന്നും വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.













































































