സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. സർക്കാർ ഇന്ന് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈൻ ആയാണ് യോഗം ചേരുക. നാലാം ശനി അവധി ആക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലത്തെയും വൈകിട്ടത്തെയും സമയക്രമത്തിൽ മാറ്റം വരുത്തും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ഇന്നത്തെ യോഗത്തിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.
