ഇത്തവണ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചനം.
എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചില പോക്കറ്റുകളിൽ കുറവും മഴ ലഭിക്കാൻ സാധ്യത.
ചൂട് സാധാരണ ജൂൺ മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.












































































