റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറും പരുമല സെമിനാരി മുന്‍ മാനേജറുമായിരുന്ന ഔഗേന്‍ റമ്പാച്ചന് (62) നിര്യാതനായി. കഴിഞ്ഞ ഒരു വര്‍ഷമായി പരുമല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഡയാലിസിസിനായി പരുമലയിലേക്ക് പോകവേ ഹൃദയാഘാതമുണ്ടാവുകയും ചെങ്ങന്നൂരിനടുത്തുള്ള ഉഷാ നഴ്സിംഗ് ഹോമില്‍ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്കാരം പിന്നീട് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടക്കും. ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.