സർവ്വകലാശാല ബിൽ ഇന്ന് നിയമസഭ പാസാക്കും. സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്ന നിർണായക സർവ്വകലാശാല ബിൽ നിയമസഭ ഇന്ന് പാസാക്കും. ഗവർണറെ മാറ്റുന്ന നടപടിയെ പ്രതിപക്ഷം അനുകൂലിക്കുന്നുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകളെ എതിർക്കും. പകരം ഭേദഗതി പ്രതിപക്ഷം ഇന്നും സഭയിൽ ഉന്നയിക്കുമെന്നാണ് വിവരം.
