ഇവിടെ ചികിൽസയ്ക്ക് വരുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടെ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് ക്ലാസ്സ് സ്ലീപ്പർ ടിക്കറ്റുകൾ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാൾക്ക് 25% ചാർജ്ജ് മാത്രമേ ഈടാക്കുന്നുമുള്ളൂ. ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനും ഉള്ള ടിക്കറ്റുകൾ ഇവിടെ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ RCC യിൽ നിന്നും മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് രോഗിയെ ചികിൽസയ്ക്കായ് റെഫർ ചെയ്യുകയാണെങ്കിൽ ആ സ്ഥലത്തേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭ്യമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ഈ കൗണ്ടർ പ്രവർത്തിക്കുന്നതാണ്. ഈ വിവരം പലർക്കും അറിയില്ല. ഇത് മാക്സിമം ആൾക്കാരിലേയ്ക്ക് എത്തിക്കുമല്ലോ. ഒത്തിരിപ്പേർക്ക് പ്രയോജനപ്പെടുന്ന ഒരു വിവരമാണിത്. ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.