കോട്ടയം: കുമാരനല്ലൂർ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഹോട്ടൽ മാനേജ്മെന്റ് ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 18ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2312504, 9495716465