കോട്ടയം: കോട്ടയം, ഇടുക്കി, ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (SIFA) പ്രസിഡണ്ട് ആയിരുന്ന വാഴൂർസോമന്റെ അനുസ്മരണയോഗം നടത്തി. കോട്ടയത്ത് ഉളള ഡി മീഡിയ ദർശന കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണയോഗം മുൻ പീരുമേട് എംഎൽഎ ബിജിമോൾ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് വി ബി ബിനു എഐടിയുസി സ്റ്റേറ്റ് സെക്രട്ടറി അധ്യക്ഷത വഹിച്ചു. സ്വാഗതം ഗോപൻ സാഗരിക സിഫ ജനറൽസെക്രട്ടറി, സിഫ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ ബിനു കരുണാകരൻ, വിനേഷ് ഇടുക്കി, ഡി മീഡിയ മാനേജർ ജീവൻ നാരായണൻ എന്നിവർ പ്രസംഗിച്ചു.
സിഫയുടെ വിവിധ സിനിമ മേഖലയിലുള്ള നൂറിലധികം മെമ്പർമാർ പങ്കെടുത്തു. അനുസ്മരണയോഗത്തിന് ശേഷം കോട്ടയം ഇടുക്കി ജില്ല കമ്മിറ്റികൂടി ഭാവിപരിപാടികൾ ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം സിനിമ പ്രവർത്തകർക്ക് വേണ്ടി മെമ്പർഷിപ്പ് ക്യാമ്പയിനും, ഷോർട്ട് ഫിലിം ഫെസ്റ്റിവലും നടത്തുവാൻ തീരുമാനിച്ചു എന്ന് സിഫ ഭാരവാഹികൾ അറിയിച്ചു.