ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാന്‍വികപൂര്‍. അതോടൊപ്പം ഫാഷന്‍ലോകത്തും തന്റേതായ ഇടം കണ്ടെത്താന്‍ ജാന്‍വി കപൂറിന് സാധിച്ചിട്ടുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായി എത്തുന്ന വേദികളിലും വ്യത്യസ്ത തരത്തിലുള്ള ലുക്കില്‍ വന്ന് ജാന്‍വി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
പരം സുന്ദരി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജാന്‍വി അണിഞ്ഞ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ലോകത്ത് ചര്‍ച്ചയാകുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ക്രോഷെ സാരി ധരിച്ചാണ് ജാന്‍വി എത്തിയത്. ഷിയുലി എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സാരിയാണ് ജാന്‍വി ധരിച്ചത്. മഞ്ഞ സാരിയില്‍ പിങ്ക് കളറിലുള്ള പൂക്കളും സാരിയില്‍ തുന്നിപിടിപ്പിച്ചിട്ടുണ്ട്.
സാരിയുടെ ഒപ്പം ഫ്ലവർ റിങ്ങാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. മറ്റ് ആക്‌സസറീസ് ഒന്നും അണിഞ്ഞിട്ടില്ല. വളരെ സിംപിളെന്നു തോന്നിക്കുമെങ്കിലും ഫിനിഷഡ് മേക്കപ്പാണ് ജാന്‍വി ഈ ഔട്ടഫിറ്റിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറില്‍ പുറത്തിറങ്ങുന്ന സിനിമ ആഗസ്റ്റ് 29 ന് തിയേറ്ററില്‍ എത്തും.