നന്ദഗോവിന്ദം ഭജൻസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിരുന്നോ, പണം നൽകിയോ എന്നത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ് ആണെന്ന് മന്ത്രി വാസവൻ. ദേവസ്വം ബോർഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സർക്കാരിന് യാതൊരു ഇടപെടലും നടത്താൻ കഴിയില്ല.
ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദത്തിലെ എല്ലാ കാര്യങ്ങളും ദേവസ്വം ബോർഡ് വിശദീകരിച്ച് കണക്ക് ബോധ്യപ്പെടുത്തും.
അയ്യപ്പ സംഗമത്തിനായി മുൻകൂറായി എടുത്ത പണം തിരികെ സർക്കാരിലേക്ക് അടച്ചോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മാത്രമാണ്.
2025 ഒക്ടോബർ 17ന് മൂന്ന് കോടി രൂപ തിരികെ സർക്കാരിലേക്ക് അടച്ചതായി മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ അയ്യപ്പ സംഗമത്തിൽ എത്തുന്നതിനു മുമ്പ് ഒരു ഭജൻ നടന്നിരുന്നു. എന്നാൽ അത് നന്ദഗോവിന്ദം ഭജൻസിന്റേതാണോ എന്ന് തനിക്കറിയില്ല എന്ന് മന്ത്രി പറഞ്ഞു.
കലാപരിപാടികൾക്ക് അടക്കം പണം നൽകുന്നത് ദേവസ്വം ബോർഡ് ആയതിനാൽ തനിക്ക് ഈ കാര്യങ്ങൾ തിരക്കാറില്ല എന്നും മന്ത്രി ആവർത്തിച്ചു.
എന്നാൽ സംഗമം ആകെ നോക്കുമ്പോൾ വിജയമായിരുന്നുവെന്നും സംതൃപ്തി ഉണ്ടെന്നും മന്ത്രി ചുണ്ടിക്കാട്ടി.














































































