14 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണക്കിരീടം ദുർഗ സ്റ്റാലിൻ തന്നെയാണ്ഗുരുവായൂരപ്പനുസമർപ്പിച്ചത്. 32 പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടമാണ് സമർപ്പിച്ചത്.
സ്റ്റാലിന്റെ ഭാര്യയ്ക്കുവേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ സ്വർണവ്യവസായിയാണ് കിരീടത്തിന്റെ പണികൾ തീർത്തത്.കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും നേരത്തെ ശില്പി വാങ്ങിയിരുന്നു.ഇതിനായി ശില്പി മുമ്പ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി അധികാരികളുമായി കൂടിയാലോചനയും നടത്തിയിരുന്നു