24 മണിക്കൂറിനിടെ ഒമാനില്‍ കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതില്‍ ജയചന്ദ്രന്‍ (ബാബു), കൊല്ലം വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ടയിലെ ജയചന്ദ്രന്‍ (ബാബു) ഹൃദയാഘാതത്തെതുടര്‍ന്നാണ് സലാലയില്‍ മരിച്ചത്. അല്‍ മഹറി ഇലക്ട്രിക്കല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സിധിയും മകന്‍ സചിനും സലാലയില്‍ ആണ് ഉള്ളത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു. അതേസമയം, കൊല്ലം സ്വദേശിയായ വില്ലയില്‍ ഷാജി വിഷ്ണുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: ഷാജി. മാതാവ്: ബിന്ദു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.