ലോകാരോഗ്യ സംഘടനയുടെ മരുന്ന് ഉൽപാദന മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യൻ ഫാർമ കമ്പനികളെ നേപ്പാൾ കരിമ്പട്ടികയിൽ ഏർപ്പെടുത്തി. ഡിസംബർ 18ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് നേപ്പാൾ ഭരണകൂടം ഈ വിവരം അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഉൾപ്പെടെയുള്ള കമ്പനികളെയാണ് നേപ്പാൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ ഫാർമ കമ്പനികളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജൻറ്മാരോട് ഉടനടി ഓർഡറുകൾ തിരിച്ചു വിളിക്കാൻ നേപ്പാൾ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
