റിയൽമി 15 പ്രോ 5ജി, റിയൽമി 15 5ജി എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു. റിയൽമി 15 പ്രോ 5ജി-യുടെ ഇന്ത്യയിലെ വില 8 ജിബി + 128 ജിബി ഓപ്ഷന് 31,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 33999 രൂപ, 35999 രൂപ, 38999 രൂപ എന്നിങ്ങനെയാണ് വില.
റിയൽമി 15 5ജി-യുടെ 8 ജിബി + 128 ജിബി കോൺഫിഗറേഷന് 25999 രൂപയാണ് വില. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി പതിപ്പുകൾക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് വില. റിയൽമി 15 5ജി സീരീസ് സ്മാർട്ട്‌ഫോണുകൾ ജൂലൈ 30 മുതൽ റിയൽമി ഇന്ത്യ വെബ്‌സൈറ്റ്, ഫ്ലിപ്‍കാർട്ട്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവ വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാകും.
ബാങ്ക് കാര്‍ഡ് സൗകര്യം ഉപയോഗിച്ച് റിയൽമി 15 പ്രോ 5ജി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ബാങ്ക് ഓഫർ ലഭിക്കും. അതേസമയം റിയൽമി 15 5ജി വാങ്ങുന്നവർക്ക് 2,000 രൂപ വരെ കിഴിവ് ലഭിക്കും. ഒപ്പം അധിക എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഈ ഫോണുകൾ ഓരോന്നിനും 7,000 എംഎഎച്ച് ബാറ്ററികളും 80 വാട്സ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു.
അടിസ്ഥാന മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 7300+ ചിപ്‌സെറ്റും പ്രോ വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 സോകും ഉണ്ട്. 50-മെഗാപിക്സൽ സെൽഫി ഷൂട്ടറുകൾ, 50-മെഗാപിക്സൽ പ്രധാന പിൻ ക്യാമറകൾ, എഐ പിന്തുണയുള്ള ഇമേജിംഗ് ടൂളുകൾ തുടങ്ങിയവ അവയിൽ സജ്ജീകരിച്ചിരിക്കുന്നു. റിയൽമി 15 പ്രോ ഹാൻഡ്‌സെറ്റിലെ മുൻ, പിൻ ക്യാമറകൾ 60fps-ൽ 4കെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.