ബ്രിയോ രാജ്യത്ത് ഉത്പാദനം നിര്‍ത്തിയതായി ഹോണ്ട സ്ഥിരീകരിച്ചു. ഇനി മുതല്‍ ഇന്ത്യയില്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍. പുതുതലമുറ ബ്രിയോയെ ഇങ്ങോട്ടുകൊണ്ടുവരാന്‍ കമ്ബനിക്ക് പദ്ധതിയില്ലെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ഗോയല്‍ പറഞ്ഞു.
വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറുകാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തിലാണ് ഹോണ്ടയുടെ നടപടി. 2016 -ല്‍ വലിയ പ്രതീക്ഷകളോടെ ഹാച്ച്ബാക്കിനെ ഹോണ്ട പരിഷ്കരിച്ചെങ്കിലും ബ്രിയോയുടെ പ്രചാരം എങ്ങുമെത്താതെ പോവുകയായിരുന്നു.