നിർണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോൽവി വഴങ്ങിയതോടെയാണ് മഞ്ഞപ്പട ടൂർണമെന്റിൽ നിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡൽഹിയുടെ വിജയം.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ട് തോൽവിയും നേടിയ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സി യിൽ അവസാനസ്ഥാനക്കാരായി. നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല.
ബ്ലാസ്റ്റേഴ്സ് മടങ്ങിയെങ്കിലും കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. മറ്റൊരു കേരള ടീമായ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.