സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളും മുന്നിലും പിന്നിലും കാണുന്ന തരത്തിൽ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.ഈ മാസം 28 ന് മുൻപായി ക്യാമറകൾ ഘടിപ്പിക്കണം. ഇതിൻ്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകൾക്ക് നൽകും. ഇതു കൂടാതെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി തീരുമാനങ്ങൾ അറിയിച്ചത്. മാർച്ച് ഒന്നു മുതൽ ക്യാമറയില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ല.
