ന്യൂഡൽഹി: ഇന്നു മുതൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ പ്രസ്ഥാനങ്ങളും ഭാരതത്തിൽ നിരോധിത സംഘടനകളുടെ പട്ടികയിലാണ്. ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുകയോ അവർക്ക് വേണ്ടി പ്രചാരണം നടത്തുകയോ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ നാമോരോരുത്തരുടേയും കടമയാണ്.
പോപ്പുലർ ഫ്രണ്ടിനോ അനുബന്ധ സംഘടനകൾക്ക് വേണ്ടിയോ നത്തുന്ന പ്രവർത്തനമോ പ്രചരണമോ സോഷ്യൽ മീഡിയ പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികാരികൾ അറിയിക്കുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിൻ യൂണിറ്റിൻ്റെ ഇമെയിൽ, ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു.