തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതി ഡിജിപി, ഐജിക്ക് കൈമാറി. സംഭവത്തില്‍ രമ്യയും കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കിയിരുന്നു. രണ്ടു ദിവസത്തിനകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.