തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങള്‍ക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകള്‍ക്കും അക്ഷയ സെന്ററുകള്‍ക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ.
അക്ഷയ സെന്ററുകള്‍ തോന്നുംപടി നിരക്ക് ഈടാക്കുന്നതായി പരാതികള്‍ ഉയർന്നതോടെയാണിത്.വിവിധ സേവനങ്ങള്‍ക്ക് 10 മുതല്‍ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കില്‍ 100 രൂപ (ഏതാണോ കുറഞ്ഞത്). അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്ന സേവന നിരക്കുകള്‍, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങള്‍ക്ക് കാണാൻ കഴിയുന്ന രീതിയില്‍ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കെസ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ ഇൻഫർമേഷൻ കേരള മിഷനും കേരള സംസ്ഥാന അക്ഷയ പ്രോജക്‌ട് ഓഫീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സേവനങ്ങളും സർവീസ് ചാർജും
(പേജ് ഒന്നിന് 3 രൂപ നിരക്കില്‍ പ്രിന്റിംഗ്, സ്‌കാനിംഗ് ചാർജുകള്‍)
വിവാഹ രജിസ്‌ട്രേഷൻ(എസ്.സി,എസ്.ടി).....................................50 രൂപ
ബി.പി.എല്‍ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ....................................10 രൂപ