ആകാശപരിധിയില്‍ നിരവധി ആക്രമണങ്ങള്‍ തടഞ്ഞതായും അവ നശിപ്പിച്ചതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം. ഇന്നു പുലർച്ചെ ആയിരുന്നു ആക്രമണം. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉടൻ പ്രതികരിക്കുകയും ആക്രമണം വിജയകരമായി തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ നടപടിക്കിടെ തകർത്ത ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ രാജ്യത്തിനുള്ളിലെ ഒരു ഫ്ളാറ്റിന് മുകളിലേക്ക് വീണതിനെ തുടർന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചിലർക്ക് പരിക്കുകളും വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചതായും റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി സായുധസേനകള്‍ തങ്ങളുടെ കടമകള്‍ തുടർന്നും നിർവഹിക്കുമെന്നും രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.













































































