കോട്ടയം പള്ളിക്കത്തോടിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സഭ കഴിഞ്ഞ് മടങ്ങിയപ്പോൾ ഒരാൾ വാഹനത്തിനു മുന്നിൽ ചാടി. തൻ്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാൾ വാഹനം തടഞ്ഞത്.
തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ ഉറക്കെ വിളിച്ചു പറഞ്ഞു സൈഡ് ഗ്ലാസിൻ്റെ സമീപം എത്തിയെങ്കിലും തുറന്നില്ല. ഇതോടെ ബിജെപി പ്രവർത്തകർ എത്തി ഇയ്യാളെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആൾ എന്നറിയുന്നു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ ഇയാൾ കരഞ്ഞു കൊണ്ട് പിന്മാറി. മുതിർന്ന ബിജെപി നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കി വ്യക്തിയെ പറഞ്ഞയച്ചു.














































































