മാധ്യമപ്രവർത്തകർ വിളിച്ചയിടത്ത് മാത്രം പോവുക.
വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾ എവിടേയും വിളിച്ചയിടത്തേ പോകാൻ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല.
വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാൽ നിങ്ങൾ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു - മുഖ്യമന്ത്രി പറഞ്ഞു














































































