ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.
റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ രാജേഷ് ഇവിടത്തെ ജീവനക്കാരി യുവതിയുടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയത്.
ഇത് തടയാൻ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിനുള്ള കാരണമെന്ന് ഇയാൾ ചികിത്സയിലിരിക്കെ മൊഴി നൽകിയിരുന്നു.












































































