കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് വിവരം.















































































