സംസ്ഥാനത്ത്സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ഇഡി എന്തുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ട്.
ബഫർ സോൻ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ല. യഥാർഥ പ്രശ്നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.















































































