തിരു.: വിവാദമാണെന്ന് പറയുന്ന ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്ത് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് വിവരം.
സിനിമയ്‌ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം, ചില മാറ്റങ്ങളോടെ സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.












































































