കൊൽക്കത്ത: ഈസ്റ്റ് ബംഗാളിനു മുന്നിൽ അടി പതറി കേരള ബ്ലാസ്റ്റേഴ്സ്. പോയിൻ്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ബംഗാളിനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആറാം തോൽവിയാണിത്.ഇരുടീമുകളും പൊരുതിക്കളിച്ച ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷമാണ് രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ഗോൾമുഖം തുറന്നത്. 17-ാം മിനിറ്റിൽ ഫ്ലൈറ്റൻ സിൽവയായിരുന്നു ബംഗാളിനായി ലക്ഷ്യം കണ്ടത്.

ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോൾകീപ്പറെയും കടന്ന്
ബോക്സിനകത്തെത്തിയ പന്ത് സിൽവ എളുപ്പത്തിൽ വലയിലാക്കി. അധികസമയത്ത് ബ്ലാസ്റ്റേഴ്സ്
താരത്തിനെതിരായ ഗുരുതരമായ ഫൗളിന് ബംഗാൾ താരം മുബഷിർ റഹ്മാന് ചുവപ്പു കാർഡും
ലഭിച്ചു.മത്സരത്തിൽ തോറ്റെങ്കിലും പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്
തുടരുകയാണ് ബ്ലാസ്റ്റേഴ്സ്.