കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെള്ളക്കരം കൂട്ടുന്നു. ഇപ്പോഴത്തെ വർധന കൂടാതെ ഏപ്രിൽ ഒന്നു മുതൽ അഞ്ച് ശതമാനം കൂടി വർധിക്കും. കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമുള്ള താരിഫ് വർധന ഈ വർഷവും ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.ഇതു പ്രകാരം ഇപ്പോൾ പ്രഖ്യാപിച്ച ചാർജിനൊപ്പം മൂന്നര രൂപ മുതൽ 60 രൂപ വരെ ഇനിയും വർധിക്കും. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര വ്യവസ്ഥ പ്രകാരം 2021 മുതൽ ഓരോ വർഷവും വെള്ളക്കരത്തിൽ അഞ്ച് ശതമാനം താരിഫ് വർധിപ്പിക്കണം.
