അട്ടപ്പാടി ചുരത്തിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഇന്നുമുതൽ ഈ മാസം 31 വരെ ഗതാഗത നിരോധനം തുടരും. ഒൻപതാം വളവിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. ആംബുലൻസുകളെ മാത്രം ഈ സമയം കടത്തിവിടും. മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് നവീകരണമാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡിൽ ഇൻറർലോക്ക് ഇടും. ആംബുലൻസുകളെ കൂടാതെ പോലീസ് വാഹനങ്ങളും ഫയർഫോഴ്സ് വാഹനങ്ങളും ചുരം റോഡ് വഴി കടത്തിവിടും.