ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ടെർമിനൽ 3യിൽ എയർ ഇന്ത്യ വിമാനത്തിന് മീറ്ററുകൾ അകലെ മാത്രം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ബസിൽ ആളുകൾ ഉണ്ടാവാത്തത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഒന്നിലധികം വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് സർവീസുകൾ കൈകാര്യം ചെയ്യുന്ന എസ്എടിഎസ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബസാണ് കത്തിയത്. സംഭവത്തിൽ എയർപോർട്ട് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.














































































