ചെന്നൈ ആവടിയ്ക്ക് സമീപം തിരുമുല്ലൈവയലിലെ വിജിഎൻ സ്റ്റാഫോർഡ് ഫ്ലാറ്റിലെ പി 2 ബ്ലോക്കിലെ നാലാം നിലയിൽ നിന്നാണ് കുഞ്ഞിനെ ഫ്ലാറ്റിലെ താമസക്കാർ തന്നെ രക്ഷിച്ചത്.
ഇവിടത്തെ താമസക്കാരായ വെങ്കിടേശൻ-രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകൾ ഹൈറിനാണ് അയൽവാസികളുടെ സമയോചിത ഇടപെടലിൽ പുതു ജീവതം ലഭിച്ചത്.
കുഞ്ഞിനെയുമെടുത്ത് അമ്മ നാലാം നിലയിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ അബദ്ധത്തിൽ കുട്ടി ഒന്നാം നിലയിലെ സൺഷെയ്ഡിലേക്ക് വീഴുകയായിരുന്നു.
ഒന്നാം നിലയുടെ ബാൽക്കണിയിലെ ചെരിവുള്ള ഈ സൺഷെഡിൽ കുട്ടി സ്വയം പിടിച്ചു തൂങ്ങി കിടക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാം.
ശബ്ദം കേട്ട് ഫ്ലാറ്റിലെ മറ്റ് താമസക്കാർ അതിവേഗം താഴെ എത്തി തുണിയും, മെത്തയുമായും രക്ഷാ കവചം ഒരുക്കി.
ഈ സമയം കുഞ്ഞ് ഷീറ്റിൽ വീണു കരയുന്നത് എതിർ വശത്തെ ഫ്ലാറ്റിലെ താമസക്കാർ കണ്ടതിനെ തുടർന്ന് താഴെ നിൽക്കുന്നവർക്ക് കുഞ്ഞിനെ ചലനം ശ്രദ്ധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി.
ഇതിനിടെ ഒന്നാം നിലയിലെ ബാൽക്കണിയുടെ ചില്ല് തകർത്ത് മുകളിലേക്ക് കയറിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തുടർന്ന് കുട്ടിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














































































