1200 രൂപയാണ് മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത്.ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും താഴ്ന്ന് യഥാക്രമം 5755, 46040 രൂപയായി. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു. ഡിസംബര്‍ നാലിന് പവൻ വില 47,080 രൂപയിലെത്തി സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായി താഴോട്ട് വരികയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 1995-2030 എന്ന ഡോളര്‍ നിലവാരത്തിലേക്ക് ചാഞ്ചാടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രതിഫലിക്കും