ജ്യോതിശാസ്ത്ര പ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ മെമ്പർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം, ആസ്ട്രോ കേരളയുടെ സംസ്ഥാന പ്രസിഡന്റും പ്രമുഖ ശാസ്ത്ര പ്രചാരകനുമായ ഡോ. വൈശാഖൻ തമ്പി നിർവഹിക്കുന്നു.
2025 ഡിസംബർ 6-ന് ശനിയാഴ്ച കോട്ടയം എം.ടി. സെമിനാരി സ്കൂളിൽ വൈകിട്ട് 5:30 മുതൽ നടക്കുന്ന പരിപാടിയിൽ, "ജ്യോതിശാസ്ത്രത്തിന്റെ കഥ" (The Sky Connection - Story of Astronomy) എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പിയുടെ പ്രഭാഷണം, ആസ്ട്രോ ടെലിസ്കോപ്പ് ക്ലിനിക്കിൻ്റെ പ്രവർത്തന ഉദ്ഘാടനം, ടെലിസ്കോപ്പ് നിർമ്മാണ പ്രദർശനം, സൂര്യകളങ്ക നിരീക്ഷണം, വാനനിരീക്ഷണം, ആസ്ട്രോ ഫോട്ടോഗ്രാഫി എന്നിവയും ഉണ്ടാകും. ആസ്ട്രോ കേരള കോട്ടയം ജില്ലാ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/MSMW7CiUpisq5K837
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ: ബിനോയ് പി. ജോണി (+91 96565 56030)
Amateur Astronomers Organisation, Kerala














































































