തിരുവനന്തപുരം: നീണ്ട ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ നിരവധി ചര്‍ച്ചകളും നടന്നിരുന്നു. കോണ്‍ഗ്രസിന്റെ ശക്തരായ എതിരാളി ബി.ജെ.പി ആയതുകൊണ്ട് അവര്‍ക്കെതിരെ നില്‍ക്കണമെന്നുള്ള ആവശ്യമുയര്‍ന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ശക്തമല്ലാത്ത കേരളത്തില്‍ മത്സരിക്കാന്‍ പോകുന്ന രാഹുല്‍ ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം ബി.ജെ.പിക്കതെിരെ ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് കേരളത്തില്‍ മത്സരിക്കുന്നതെന്ന് ചോദ്യം പരക്കെ ഉയരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. അദ്ദേഹത്തിന് മത്സരിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകയിലോ മറ്റോ മത്സരിച്ചെങ്കില്‍ ബി.ജെ.പിക്കെതിരായ മത്സരം എന്നെങ്കിലും പറയാമായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ബി.ജെ.പിയെ പേടിച്ചാണ് രാഹുല്‍ കേരളത്തിലെത്തുന്നതെന്നും ചിലര്‍ പരിഹസിക്കുന്നു. കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു എന്ന ചീത്തപ്പേര് ഇല്ലാതാക്കാനാണ് പുതിയ രാഹുലിന്റെ വരവെന്നും ചിലര്‍ വിലയിരുത്തുന്നു.















































































