കുമരകം..കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും വെള്ളാനിക്കരയിലെ കാർഷിക സ്ത്രീ പഠന കേന്ദ്രവും സംയുക്തമായി കാലാവസ്ഥാ വ്യതിയാനവും അതിജീവനമാർഗങ്ങളും എന്ന ആനുകാലിക വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുമരകം പ്രാദേശിക ഗവേഷണ കന്ദ്രത്തിൽ നടത്തിയസെ
മിനാറിൻ്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ അതിജീവിക്കാനുള്ള കൃഷി മുറകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൈപ്പുസ്തകം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ പ്രകാശനം ചെയ്തു. സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.. കെ അജിത് , ഡോ: എൻ എ ശശിധരൻ,ഡോ. എ കെ ശ്രീലത, ഡോ: ബെറിൻ പത്രോസ്, ഡാേ: സിബിൾ ജോർജ് വർഗീസ്, ഡോ. അനു ജി കൃഷ്ണൻ എന്നിവർ തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ചീഫ് എഡിറ്റർ കാർഷിക സ്ത്രീപഠന കേന്ദ്രം മേധാവി ഡോക്ടർ മേഴ്സിക്കുട്ടി എം. ജെ ആണ്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാവുന്ന കാർഷിക മുറകൾകർഷകർക്ക് വിവിധ കാർഷിക വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള വീഡിയോകളുടെ പ്രകാശനവും നിർവഹിച്ചു. കാർഷിക സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാക്കുന്ന വീഡിയോയുടെ പ്രകാശനം നിർവഹിച്ചത് കുമരകം പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
വി കെ ജോഷിയാണ് . സെമിനാറിന്റെ ഭാഗമായി കുട്ടനാട്ടിലെ മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ ശാസ്ത്രീയമായ നെൽകൃഷി എന്ന വിഷയത്തിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോക്ടർ വി. എസ് ദേവി ക്ലാസ് എടുത്തു.
ഗവേഷണ കേന്ദ്രം മേധാവി ഡോ ഷീബ റബേക്ക ഐസക്ക് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ
'ഡോ: എം. ജെ.മേഴ്സിക്കുട്ടി വിഷയാവതരണം നടത്തി. ഡോ: കെ. അജിത്
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു, കുമരകം പഞ്ചായത്ത് മെമ്പർ സ്മിത സുനിൽ, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ.ജി ജയലക്ഷ്മി, ഏറ്റുമാനൂർ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ജ്യാേതി എന്നിവർ ചടങ്ങിൽ സംസാരിച്ചു.













































































