റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. കേന്ദ്രഗവൺമെൻറ് പി എം ജി കെ വൈ പ്രകാരം അനുവദിച്ചുവരുന്ന ഭക്ഷ്യധാന്യങ്ങൾക്ക് കൂടി കമ്മീഷൻ കണ്ടെത്തേണ്ടി വന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കമ്മീഷൻ ഇനത്തിൽ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ, 102 കോടി രൂപ
അധികമായി അനുവദിക്കണമെന്ന ശുപാർശ
ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. തുക ഉടൻതന്നെ ലഭ്യമാക്കി വിതരണത്തിന്
നടപടി സ്വീകരിക്കും ഈ സാഹചര്യത്തിൽ കടയടച്ച് സമരം നടത്താനുള്ള നീക്കത്തിൽ നിന്ന്
റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.