കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വൈക്കം ജങ്കാർ ജെട്ടി കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ പ്രീതാ രാജേഷ് കരിമീൻ,കാരചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു സജീവ്, ഹരിദാസൻ നായർ, നഗരസഭാംഗങ്ങളായ എം.കെ. മഹേഷ്, ബിജിമോൾ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയാമോൾ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.എ. അഞ്ജലീദേവി എന്നിവർ പങ്കെടുത്തു.