ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷൻ അംഗീകാരം. ആദ്യ ഘട്ടത്തില്‍ നൂറ് സീറ്റുകളുള്ള ബാച്ചിനാണ് അംഗീകാരം. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാം.
നീണ്ട കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നത്. 2013ലാണ് മെഡിക്കല്‍ കോളജില്‍ അവസാനമായി പ്രവേശനം നടത്തിയത്. തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കല്‍ കമ്മീഷന് അംഗീകാരം റദ്ദാക്കുകയായിരുന്നു. തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾമെച്ചപ്പെടുത്തിയതിനെത്തുടർന്നാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.