ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഇതിൽ 5 ലക്ഷം രൂപ കൂടി വർദ്ധിപ്പിച്ചു.
സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടും. കള്ളു ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ നക്ഷത്ര പദവി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ മദ്യനയം പ്രാബ ല്യത്തില്‍ വരുന്നതോടെ സംസ്ഥാ നത്ത് സ്പിരിറ്റ് ഉൽപ്പാ ദനം പ്രോത്സാഹിപ്പിക്കും.
ഒന്നാം തീയതി യിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായി രുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിർപ്പുമാ യി രംഗത്തു വന്നിരുന്നു.
കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ നയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു












































































