തിരു.: ഒഡീഷ തീരത്തോട് ചേർന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്, കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്തും. ഇതുമൂലം ഗുജറാത്ത്, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴ ലഭിക്കും. കർണാടകത്തിലും വടക്കൻ കേരളത്തിലും ഇടവിട്ട ശക്തമായ മഴക്കു സാധ്യതയുണ്ട്. സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങളിൽ ഇടത്തരം മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 2-3 ദിവസം ഒഡീഷക്കു മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം സഞ്ചരിക്കും. കാലവർഷ പാത്തിയെന്ന മൺസൂൺ ട്രഫിന്റെ സാന്നിധ്യം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിലനിൽക്കുകയാണ്. കാലവർഷപ്പാത്തിക്കൊപ്പം ന്യൂനമർദ്ദം കൂടിയെത്തുന്നതോടെ മധ്യഭാരതത്തിൽ ശക്തമായ മഴ ലഭിക്കും.
ബംഗാൾ ഉൾക്കടലിൽ ഈ മാസം അവസാനം മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നുണ്ട്.
〰️〰️〰️〰️〰️〰️〰️
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ *_പ്രാദേശിക വാർത്തകൾ_* ഗ്രൂപ്പിൽ അംഗമാകൂ...
*വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/JR54pDUaguvCgkgFoqWIGt
*ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്*
https://t.me/pradesikavarthakal