കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. അലൻ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻഐഎ പ്രത്യേക കോടതി തള്ളി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം അലൻ ഷുഹൈബ്, താഹ ഫസൽ, സി പി ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരാണ് കേസിലെ പ്രതികൾ.നാല് പേർക്കും വിചാരണ കോടതി ജാമ്യം നൽകിയിരുന്നു.എന്നാൽ ഇതിന് ശേഷം പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലൻ്റെ പേരിൽ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു.
