ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഒമൈക്രോൺ സബ് വേരിയന്റുകളുടെ ഏതാനും കേസുകൾ കൂടി കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കൊവിഡ്-19 വേരിയന്റുകൾ തുടർന്നും റിപ്പോർട്ട് ചെയ്യാമെന്നും, എന്നാൽ ഏത് വേരിയന്റിനെയും പ്രതിരോധിക്കുക എന്നതാണ് പ്രധാന കാര്യം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സർക്കാർ ജാഗ്രതയിൽ ആണെന്നും, എല്ലാ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
