ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക.
റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍
ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, സ്മാര്‍ട്ട് ഫോണ്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഉയര്‍ത്തിയത് ബാധകമാക്കിയിട്ടില്ല.